ഹെലികോപ്റ്റര്‍ അപകടം; സിംബാബ്‌വെ പ്രതിപക്ഷ നേതാവുൾപ്പെടെ അഞ്ച് മരണം

ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച റോയ് ബെന്നറ്റ്. ചിത്രം: ട്വിറ്റർ

ഹരാരെ∙ ന്യൂ മെക്സിക്കോയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ സിംബാബ്‌വെ പ്രതിപക്ഷ നേതാവ് റോയ് ബെനറ്റ് (60) അന്തരിച്ചു. ബെന്നറ്റിനെ കൂടാതെ അദ്ദേഹത്തിന്റെ ഭാര്യയും മറ്റ് മൂന്നു പേരും മരിച്ചു. ബുധനാഴ്ചയാണു ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. വ്യാഴാഴ്ചയാണു പൊലീസ് മരണവിവരം പുറത്തുവിട്ടത്.

ബെന്നറ്റിന്റെ ഭാര്യ ഹീതർ ബെന്നറ്റ് (55), ജയിംസ് കോൾമാൻ ഡോഡ് (57) ചാൾസ് റെയ്‍ലൻഡ് ബെനറ്റ് (61), പോൾ കോബ് (67) എന്നിവരാണു മരിച്ചത്. എംഡിസി പാർട്ടിയിലൂടെ സജീവമായ ബെന്നറ്റ് രാജ്യത്തെ സ്വാധീനിച്ച പ്രമുഖ നേതാവാണ്. മുൻ പ്രസിഡന്റ് റോബർട്ട് മുഗാബെയുടെ ഭരണകാലത്ത് ജയിലിലടക്കപ്പെട്ടു. കിഴക്കൻ പ്രദേശത്തെ ചിമാനിമനി ജില്ലയിലെ മികച്ച കർഷകനായിരുന്നു. ഷോണ ഭാഷയിൽ നമ്മളിലൊരാൾ എന്നർഥമുള്ള ‘പച്ചേഡു’ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്.