റുബെല്ല വാക്സിനെതിരെ ആരിഫ് എംഎൽഎ; അനുകൂലിച്ചത് ഇരട്ടത്താപ്പോടെ

എ.എം.ആരിഫ് എംഎൽഎ

ആലപ്പുഴ∙ മീസിൽസ് റുബെല്ല വാക്സിനെതിരെ എഎം ആരിഫ് എംഎൽഎ. സർക്കാരിന്റെ കർശന നിർദേശം ഉള്ളതുകൊണ്ടു മാത്രമാണ് വാക്സിനെ അനുകൂലിച്ചത്. ഇരട്ടത്താപ്പോടെയാണ് വാക്സിനെ അനുകൂലിച്ചത്. അതിന്റെ പേരിൽ അനുഭവിച്ചത് വലിയ സമ്മര്‍ദമാണെന്നും ഇടത് എംഎൽഎ പറഞ്ഞു.

ഹോമിയോ ഡോകർമാരുടെ ശാസ്ത്ര സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ കുട്ടികൾക്ക് യാതൊരു വാക്സിനും നൽകിയിട്ടല്ല വളർത്തിയത്. വാക്സിനെ എതിർക്കുന്നവർ രാജ്യാദ്രോഹികളാണെന്ന തരത്തിലുള്ള പ്രചരണത്തെ ഭയക്കേണ്ടതില്ല. നമ്മുടെ ഭാഗം ന്യായീകരിക്കാനുള്ള വാദമുഖങ്ങൾ അവതരിപ്പിക്കാൻ കഴിയണമെന്നും ആരിഫ് പറഞ്ഞു.