Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദി അറേബ്യ അറസ്റ്റ്: കോടീശ്വരൻ അൽവലീദിനും മോചനം

Prince-Alwaleed-bin-Talal അൽവലീദ് ബിൻ തലാൽ.

റിയാദ് ∙ സൗദി അറേബ്യയിൽ അഴിമതിക്കേസുകളിലെ കൂട്ടനടപടിയിൽ അറസ്റ്റിലായ കോടീശ്വരൻ അൽവലീദ് ബിൻ തലാലിനെ മോചിപ്പിച്ചു. ഒത്തുതീർപ്പു വ്യവസ്ഥകളുണ്ടോ എന്നു വ്യക്തമല്ല. തെറ്റിദ്ധാരണകളുടെ പേരിലായിരുന്നു നടപടിയെന്നും ചോദ്യം ചെയ്യലല്ല, സർക്കാരുമായുള്ള ചർച്ചകളാണു നടന്നതെന്നും അൽവലീദ് പറഞ്ഞു.

കള്ളപ്പണത്തിനും അഴിമതിക്കും എതിരെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നടപടികൾക്കു പൂർണ പിന്തുണ നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, കള്ളപ്പണ വിരുദ്ധ നടപടിയുടെ ആദ്യഘട്ടം സൗദി അവസാനിപ്പിക്കുകയാണെന്നാണു സൂചനകളെന്നു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

രാജകുമാരന്മാരും മറ്റു പ്രമുഖരും ഉൾപ്പെടെ 201 പേരെ നവംബർ ആദ്യമാണ് അറസ്റ്റ് ചെയ്തു റിയാദിലെ റിറ്റ്സ് കാൾട്ടൺ ഹോട്ടലിലേക്കു മാറ്റിയത്.