Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസ് ഫൈനലിൽ ബൊപ്പണ്ണ സഖ്യം തോറ്റു

Babos-Boppanna ടിമിയ ബാബോസ്–രോഹൻ ബൊപ്പണ്ണ സഖ്യം (ഫയൽ ചിത്രം)

മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പൺ മിക്സ്ഡ് ഡബിൾസ് ഫൈനലിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ – ഹംഗേറിയുടെ ടിമിയ ബാബോസ് സഖ്യത്തിന് തോൽവി. ക്രൊയേഷ്യൻ–കനേഡിയൻ സഖ്യമായ മേറ്റ് പാവിച്ച്– ഗബ്രിയേല ദാബ്രോവ്സ്കി എന്നിവരാണ് ബൊപ്പണ്ണ സഖ്യത്തെ തോൽപ്പിച്ചത്. സ്കോർ: 2–6, 6–4, 11–9.

കഴിഞ്ഞ വർഷം ദാബ്രോവ്സികിക്കൊപ്പം ഫ്രഞ്ച് ഓപ്പൺ മിക്സ്ഡ് ഡബിൾസിൽ ബൊപ്പണ്ണ കിരീടം ചൂടിയിരുന്നു. നേരത്തെ, ബ്രസീലിയൻ–സ്പാനിഷ് സഖ്യം മാഴ്സലോ ഡിമോലിനർ–മരിയ ജോസെ മാർട്ടിനെസ് സാഞ്ചെസിനെയാണ് സെമിഫൈനലിൽ ഇരുവരും മറികടന്നത് (7–5,5–7,10–6).