എംജി സർവകലാശാല വിസിയുടെ നിയമനം റദ്ദാക്കി; യോഗ്യതയില്ലെന്ന് ഹൈക്കോടതി

കൊച്ചി∙ മഹാത്മാ ഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി. വിസി പദവിയിൽ തുടരാന്‍ അദ്ദേഹം അർഹനല്ലെന്നു കോടതി പറഞ്ഞു. പത്തു വർഷം പ്രഫസറായിരിക്കണമെന്ന യുജിസി ചട്ടം പാലിച്ചില്ല. വിസിയെ തിരഞ്ഞെടുക്കാൻ സമിതി രൂപീകരിച്ചതിലും അപാകതയുണ്ട്. രാഷ്ട്രീയക്കാരെ തിരുകിക്കയറ്റിയ തിരഞ്ഞെടുപ്പു സമിതി അസാധുവാണെന്നും കോടതി നിരീക്ഷിച്ചു. ഹർജിക്കാരനായ പ്രേംകുമാർ സമർപ്പിച്ച ക്വോവാറന്റോ ഹർജി പരിഗണിച്ചാണു ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി.