വനിത ഫിലിം അവാര്‍ഡ് 2018: ഫഹദ് മികച്ച നടൻ, മഞ്ജു വാരിയർ, പാർവതി മികച്ച നടിമാർ

വനിത ഫിലിം അവാർഡ്സിൽ മികച്ച നടനുള്ള പുരസ്കാരം ഫഹദ് ഫാസിലിനും മികച്ച നടിമാർക്കുള്ള പുരസ്കാരം മഞ്ജു വാരിയർക്കും പാർവതിക്കും സമ്മാനിക്കുന്നു.

തിരുവനന്തപുരം∙ മിന്നും കലാപ്രകടനങ്ങളാൽ സമ്പന്നമായ താരരാവിനൊടുവിൽ വനിത ഫിലിം അവാർഡ്സ് 2018നു സമാപനം. ഫഹദ് ഫാസില്‍ ആണ് മികച്ച നടൻ. മികച്ച നടിമാരായി മഞ്ജു വാരിയരെയും പാർവതിയെയും തിരഞ്ഞെടുത്തു. ടേക്ക് ഓഫ് ആണു മികച്ച ചിത്രം. പ്രേക്ഷകർ നൽകിയ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിൽ വനിത ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

ഫിലിം അവാർഡ്സിൽ റൊമാൻഡിക് ഹീറോയിനുള്ള പുരസ്കാരം ഐശ്വര്യ ലക്ഷ്മിക്കു സമ്മാനിക്കുന്നു.

സീമയ്ക്കാണ് ലൈഫ് ടൈം അചീവ്മെന്റ് പുരസ്കാരം. മികച്ച പുതുമുഖ നടി– നിമിഷ സജയൻ, കോമഡി താരം– ഹരീഷ് പെരുമണ്ണ. മികച്ച റൊമാന്‍ഡിക് ഹീറോയായി ടൊവിനൊ തോമസിനെയും ഹീറോയിനായി ഐശ്വര്യ ലക്ഷ്മിയെയും തിരഞ്ഞെടുത്തു. 

ദുൽഖർ സൽമാനാണ് മികച്ച ജനപ്രിയ നായകൻ. വിജയ് യേശുദാസാണ് മികച്ച ഗായകൻ. അനു സിതാര സ്പെഷല്‍ പെർഫോമൻസ് ആക്ട്രസ് പുരസ്കാരം സ്വന്തമാക്കി. ജയസൂര്യയ്ക്കാണ് സ്പെഷൽ പെർഫോമൻസ് ആക്ടർ പുരസ്കാരം. മികച്ച താരജോഡിയായി ആസിഫ് അലിയെയും അപർണ ബാലമുരളിയെയും തിരഞ്ഞെടുത്തു.

വനിത ഫിലിം അവാർഡ്സ് വിഡിയോ കാണാം

‘ഉദാഹരണം സുജാത’യാണ് മികച്ച പോപ്പുലര്‍ സിനിമ. മികച്ച നൃത്തസംഗീത സംവിധായകനുള്ള പുരസ്കാരം പ്രസന്ന മാസ്റ്റർ നേടി. മറ്റു പുരസ്കാരങ്ങൾ: മികച്ച പുതുമുഖ സംവിധായകൻ– സൗബിൻ ഷാഹിർ, മികച്ച സഹനടി– ശാന്തികൃഷ്ണ, മികച്ച സംവിധാകൻ– ദിലീഷ് പോത്തൻ, മികച്ച ഫാമിലി ഹീറോ– കുഞ്ചാക്കോ ബോബൻ, മികച്ച പുതുമുഖ നായകൻ– അപ്പാനി ശരത്, മികച്ച വില്ലൻ– വിജയരാഘവൻ, സംഗീത സംവിധായകൻ: ഷാൻ റഹ്മാൻ, ഗാനരചന– ഹരിനാരായണൻ, തിരക്കഥ– ശ്യാംപുഷ്കരൻ, ദിലീഷ് നായർ

വനിത ഫിലിം അവാര്‍ഡ്സ് 2018 പ്രഖ്യാപനം തത്സമയം കാണാം

2017 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ റിലീസ് ചെയ്ത സിനിമകളിൽ നിന്നാണു പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. വനിത ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് മലയാള സിനിമയ്ക്കു നൽകിയ സമഗ്ര സംഭാവനയെ മുൻനിർത്തി നൽകുന്നതാണ്. വ്യക്തിയുടെ മുൻ വര്‍ഷങ്ങളിലെ നേട്ടങ്ങളും സേവനങ്ങളും പരിഗണിക്കുന്നു.