ആറ്റുകാല്‍ പൊങ്കാലയിലെ കുത്തിയോട്ടം: വിമർശനവുമായി ഡിജിപി ആർ. ശ്രീലേഖ

ഡിജിപി ആർ. ശ്രീലേഖ

തിരുവനന്തപുരം∙ ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായ കുത്തിയോട്ടത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡിജിപി ആർ. ശ്രീലേഖ. കുത്തിയോട്ടം ആണ്‍കുട്ടികളോടുള്ള ശാരീരികവും മാനസികവുമായ പീഡനമാണെന്ന് ശ്രീലേഖ അഭിപ്രായപ്പെട്ടു.

കുട്ടികളുടെ അനുമതി പോലുമില്ലാതെയാണ് മാതാപിതാക്കളും ക്ഷേത്രഭാരവാഹികളും ചേർന്നു കുട്ടികളെ പീഡിപ്പിക്കുന്നത്. കുത്തിയോട്ടത്തെ ‘കുട്ടികളുടെ തടവറ’യെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാമെന്നും ജയില്‍മേധാവിയായ ശ്രീലേഖ സ്വകാര്യ ബ്ളോഗിലെ ലേഖനത്തില്‍ അഭിപ്രായപ്പെട്ടു.

ഡിജിപി ആർ.ശ്രീലേഖയുടെ ബ്ലോഗിൽ കുത്തിയോട്ടത്തെക്കുറിച്ചു നൽകിയ ലേഖനം.

നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കുത്തിയോട്ടം. ഉത്സവത്തില്‍ നിന്ന് കുത്തിയോട്ടത്തെ ഒഴിവാക്കണമെന്നും ശ്രീലേഖ ആവശ്യപ്പെട്ടു. ഇതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ആറ്റുകാല്‍ വിശ്വാസിയായ താന്‍ ഇത്തവണ പൊങ്കാല അര്‍പ്പിക്കില്ലെന്നും ശ്രീലേഖ വ്യക്തമാക്കി.