കണ്ണൂർ∙ കണിച്ചാർ വളയംചാലിൽ പാചകവാതക സിലിണ്ടറിനു തീപിടിച്ചു വീട്ടമ്മയടക്കം മൂന്നു പേർക്കു ഗുരുതര പരുക്ക്. വളയംചാലിലെ വെട്ടുനിരപ്പിൽ റെജി, ഭാര്യാമാതാവ് സൂസമ്മ (60), പിതാവ് രാജൻ (68) എന്നിവർക്കാണു പരുക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രാവിലെ എട്ടരയോടെയാണു സംഭവം.
അടുപ്പിൽനിന്നു സിലിണ്ടറിലേക്കു തീ പടരുകയായിരുന്നു. സിലിണ്ടിറിനു ചോർച്ചയുള്ളതു ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. അടുക്കളയിലുണ്ടായിരുന്ന സൂസമ്മയുടെ നിലവിളി കേട്ടു രക്ഷിക്കാൻ അടുത്തെത്തിയതാണു ഭർത്താവ് രാജനും മകളുടെ ഭർത്താവ് റെജിയും.
ഉടനെ സമീപവാസികൾ എത്തി പരുക്കേറ്റവരെ ആശുപത്രിയിലേക്കു കൊണ്ടുപോയി. പേരാവൂരിൽനിന്നെത്തിയ അഗ്നിശമനസേനാ പ്രവർത്തകരും നാട്ടുകാരും ചേർന്നാണു തീയണച്ചത്. അടുക്കളഭാഗം പൂർണമായും കത്തി നശിച്ചു.