കായംകുളത്ത് ബൈക്കിനു പിന്നിൽ ടിപ്പറിടിച്ച് മുത്തശ്ശിയും കൊച്ചുമകനും മരിച്ചു

കായംകുളം∙ ബൈക്കിനു പിന്നിൽ ടിപ്പർ ലോറി ഇടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചു. ഒരാൾക്കു ഗുരുതരമായി പരുക്കേറ്റു. ആലപ്പുഴ കളർകോട് സ്വദേശി രാജമ്മ (60), ഇവരുടെ കൊച്ചു മകൻ മിഥുൻ (6) എന്നിവരാണു മരിച്ചത്.

ഗുരുതരമായി പരുക്കേറ്റ രാജീവിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഏഴരയോടെ കായംകുളം -പുനലൂർ കെപി റോഡിൽ കായംകുളം കുറ്റിത്തെരുവ് ജംക്‌ഷനു സമീപത്തായിരുന്നു അപകടം.