തെളിവുണ്ട്, മാണിയെ രക്ഷിക്കാൻ ഗൂഢാലോചന: സ്പെഷൽ പ്രോസിക്യൂട്ടർ

കൊച്ചി∙ മുൻ ധനമന്ത്രി കെ.എം. മാണിക്കെതിരായ ബാർ കോഴക്കേസിൽ വിമർശനവുമായി സ്പെഷൽ പ്രോസിക്യൂട്ടർ കെ.പി. സതീശൻ. മാണിയെ രക്ഷിക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് സതീശൻ ആരോപിച്ചു. കേസിൽ മാണിക്കെതിരെ തെളിവുണ്ടെന്നു തന്നെയാണ് തന്റെ നിലപാടെന്നും സതീശൻ വ്യക്തമാക്കി.

ഗൂഢാലോചനയിൽ ഉന്നതർക്കു പങ്കുണ്ടെന്നു സംശയിക്കുന്നു. കേസിൽ അന്വേഷണം തുടരാനായിരുന്നു തന്റെ നിയമോപദേശം. മാണിക്കെതിരെ തെളിവുണ്ടെന്നു തന്നെയാണു ഇപ്പോഴും തന്റെ നിലപാട്. അന്വേഷിക്കാൻ നിർദേശിച്ച കേസാണ് അവസാനിപ്പിച്ചതെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. തെളിവില്ലെന്നു ചൂണ്ടിക്കാട്ടി മാണിക്കെതിരായ കേസ് അവസാനിപ്പിക്കുന്നതായി വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു.