റോഡല്ല കുടിവെള്ളമാണു വേണ്ടത്; സർക്കാർ മർക്കടമുഷ്ടി അവസാനിപ്പിക്കണം: ജോയ് മാത്യു

ജോയി മാത്യു കീഴാറ്റൂരിൽ വയൽ കിളി നേതാക്കളായ സുരേഷ് കീഴാറ്റൂർ, നമ്പ്രാടത്ത് ജാനകി എന്നിവരുമായി ചർച്ച നടത്തുന്നു.

കണ്ണൂർ∙ കീഴാറ്റൂർ സമരത്തോടുള്ള സർക്കാരിന്റെ മർക്കടമുഷ്ടി അവസാനിപ്പിക്കണമെന്നു നടൻ ജോയ് മാത്യു. മനുഷ്യനു റോഡല്ല കുടിവെള്ളമാണു വേണ്ടത്. അതാണു യഥാർഥ വികസനം. കാലം മാറുന്നതു കാണാത്ത മനോഭാവം എന്നും കമ്യൂണിസ്റ്റുകാർക്കുണ്ട്. നാട്ടുകാരുടെ ആശങ്കകൾ പരിഹരിക്കുന്നതുവരെ സർക്കാർ നടപടികൾ നിർത്തിവയ്ക്കണമെന്നും കീഴാറ്റൂർ വയൽ സന്ദർശിച്ചശേഷം ജോയ് മാത്യു പറഞ്ഞു.