Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഡിക്കൽ കമ്മിഷൻ ബില്ലിൽ ഭേദഗതി: 50% സ്വകാര്യ മെഡിക്കൽ സീറ്റിൽ സർക്കാർ ഫീസ്

doctor-representational-image Representational image

ന്യൂഡൽഹി∙ മെഡിക്കല്‍ കമ്മിഷന്‍ ബില്ലില്‍ ഭേദഗതി വരുത്തി കേന്ദ്രസര്‍ക്കാര്‍. സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ 50% സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസ് നിശ്ചയിച്ചു. കല്‍പിത സര്‍വകാലാശകളിലും ഇതേ നിരക്കു ബാധകമാവും. അവസാനവര്‍ഷ എംബിബിഎസ് പരീക്ഷ ദേശീയതലത്തിലാകും. ഇതോടെ രാജ്യത്താകമാനം അവസാന വർഷ എംബിബിഎസ് പരീക്ഷ ഏകീകൃതമാകും. ഇതിന് നാഷനൽ എക്സിറ്റ് ടെസ്റ്റ് എന്നു പേരു നൽകാനും കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. പാര്‍ലമെന്റ് സ്ഥിരം സമിതിയുടെ ശുപാര്‍ശയിലാണു കേന്ദ്രമന്ത്രിസഭയുടെ തീരുമാനം.

ആയുർവേദ, യുനാനി ഉൾപ്പെടെയുള്ള പാരമ്പര്യ ചികിൽസ ചെയ്യുന്നവർക്ക് ആധുനിക വൈദ്യം പ്രാക്ടീസ് ചെയ്യാന്‍ ബ്രിഡ്ജ് കോഴ്സ് തുടങ്ങാൻ തീരുമാനിച്ചെങ്കിലും ഈ ബ്രിഡ്ജ് കോഴ്സ് പാസായവര്‍ക്ക് അലോപ്പതി ചികില്‍സ നടത്താൻ അനുമതിയുണ്ടാകില്ല. പാരമ്പര്യ വൈദ്യം പഠിച്ചവർക്ക് ആധുനിക വൈദ്യം പ്രാക്ടീസ് ചെയ്യാമെന്നുള്ള വിവാദ വ്യവസ്ഥ പ്രതിഷേധങ്ങളെ തുടർന്ന് കേന്ദ്രം ഒഴിവാക്കുകയായിരുന്നു. വ്യാജ ഡോക്ടര്‍മാര്‍ക്കുള്ള ശിക്ഷ ഒരുവര്‍ഷം തടവും അഞ്ചു ലക്ഷം രൂപയുമാക്കി.

കേന്ദ്ര മെഡിക്കൽ കമ്മിഷനിൽ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രാതിനിധ്യം മൂന്നിൽനിന്ന് ആറാക്കി ഉയർത്തും. ബില്ലിലെ വ്യവസ്ഥകൾ മെഡിക്കൽ കോളജുകൾ നടപ്പാക്കിയില്ലെങ്കിൽ സ്വീകരിക്കുന്ന നടപടികളും കർക്കശമാക്കി.