Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യത്തിന്റെ നീതി വച്ച് ദൈവത്തിന്റെ നീതി അളക്കരുത്: മാർ ആലഞ്ചേരി

Mar George Alencherry മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.

ചേർത്തല ∙ നീതിമാൻ എപ്പോഴും കുരിശിലാണെന്നുള്ളതു മറക്കരുതെന്നും രാജ്യത്തിന്റെ നീതിവച്ച് ദൈവത്തിന്റെ നീതി അളക്കരുതെന്നും സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കോക്കമംഗലം സെന്റ് തോമസ് പള്ളിയിൽ വിശുദ്ധ വാരാചരണത്തിലെ ദുഃഖവെള്ളിയിൽ നടന്ന പ്രത്യേക പ്രാർഥനകൾക്കുശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കോടതി വിധിയിലൂടെ സഭയെ നിയന്ത്രിക്കാമെന്നു കരുതുന്ന ചിലരെങ്കിലും സഭയിലുണ്ട്. അത്തരക്കാർക്കു ജനഹൃദയങ്ങളിൽ സ്ഥാനമുണ്ടാവില്ലെന്നും കർദിനാൾ പറഞ്ഞു. 

related stories