ജനവാസമേഖല ലക്ഷ്യമാക്കി മിസൈൽ തൊടുത്ത് യെമൻ; തകർത്ത് സൗദി

സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂതികൾ മിസൈൽ തൊടുക്കുന്നു. മാർച്ചിൽനടന്ന ആക്രമണത്തിന്റെ ദൃശ്യം

‌റിയാദ്∙ സൗദി അറേബ്യയ്ക്കു നേരെ യെമന്റെ മിസൈൽ ആക്രമണം. മൂന്നു ബാലിസ്റ്റിക് മിസൈലുകളാണ് ഹൂതികൾ സൗദി ലക്ഷ്യമാക്കി തൊടുത്തത്. എന്നാൽ ഇവ സംയുക്ത സേന തകർത്തു. സൗദിയുടെ തലസ്ഥാനമായ റിയാദ്, നജ് റാൻ, ജിസാൻ എന്നീ പ്രദേശങ്ങളിലെ ജനവാസമേഖലകളിലേക്കായിരുന്നു മിസൈൽ തൊടുത്തത്.

എന്നാല്‍ സംയുക്ത സേനയ്ക്ക് ഇവയെ വളരെ അകലെ വച്ച് തന്നെ തടയാനായതായി കേണൽ തുൽക്കി അൽ മാലിക്കി പറഞ്ഞു. മിസൈലിന്റെ അവശിഷ്ടങ്ങൾ ജനവാസ കേന്ദ്രങ്ങളില്‍ പതിച്ചെങ്കിലും ആർക്കും പരുക്കേറ്റിട്ടില്ലെന്നും മാലിക്കി അറിയിച്ചു.

അതേസമയം, റിയാദിൽ മൂന്ന് സ്ഫോടനങ്ങളുടെ ശബ്ദം കേട്ടതായി അൽ അറേബ്യ റിപ്പോർട്ടു ചെയ്തു.