സിസ്റ്റർ അഭയക്കേസ്: സിബിഐ കോടതി മേയ് 29നു പരിഗണിക്കാൻ മാറ്റി

സിസ്റ്റർ അഭയ

തിരുവനന്തപുരം∙ സിസ്റ്റർ അഭയക്കേസ് പരിഗണിക്കുന്നത് അടുത്ത മാസം 29ലേക്കു സിബിഐ കോടതി മാറ്റി. ഫാ.തോമസ് എം.കോട്ടൂർ, സിസ്റ്റർ സെഫി, ക്രൈംബ്രാഞ്ച് മുൻ എസ്പി. കെ.ടി. മൈക്കിൾ എന്നിവരാണു കേസിലെ പ്രതികൾ. കേസിലെ മൂന്നാം പ്രതി കെ.ടി. മൈക്കിളിനെതിരായ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. നേരത്തെ കേസിലെ രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ സിബിഐ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

ഫാ.തോമസ് എം.കോട്ടൂർ, സിസ്റ്റർ സെഫയും സിബിഐ കോടതിയിൽ നൽകിയ വിടുതൽ ഹർജി തള്ളിയതിനെതിരെ ഇവർ സമർപ്പിച്ച ഹർജി ഹൈക്കോടതിയിൽ നിലനിൽക്കുന്നതു കാരണമാണു കുറ്റപത്രം വായിക്കാതിരുന്നത്. 1992 മാർച്ച് 27നു കോട്ടയം പയസ് ടെന്‍ത് കോൺവെന്റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണു സിസ്റ്റർ അഭയ മരിച്ച നിലയിൽ കാണപ്പെട്ടത്.