പൂരം: നഴ്സുമാരുടെ സമരത്തിൽനിന്ന് തൃശൂരിനെ ഒഴിവാക്കണമെന്ന് ആവശ്യം

തൃശൂർ∙ പൂരം പ്രമാണിച്ചു നഴ്സ്മാരുടെ സമരത്തിൽനിന്നു തൃശൂരിനെ ഒഴിവാക്കണമെന്നു ജില്ലാ പൊലീസ് മേധാവി യുണൈറ്റഡ് നഴ്സസ് അസോസിയേഷനു കത്തു നൽകി. നാളെയാണു സമരം. പൂരം മറ്റന്നാളും. അത്യാഹിത വിഭാഗങ്ങളുൾപ്പെടെ സ്തംഭിപ്പിച്ചുകൊണ്ട് 24 മുതൽ സ്വകാര്യ ആശുപത്രി നഴ്സുമാർ പണിമുടക്കുമെന്നാണ് യുഎൻഎ അറിയിച്ചിരിക്കുന്നത്.

24നു ചേർത്തലയിൽനിന്നു നഴ്സുമാരുടെ ലോങ് മാർച്ച് ആരംഭിക്കും. 171 കിലോമീറ്റർ എട്ടുദിവസം കൊണ്ടു പിന്നിട്ട് തിരുവനന്തപുരത്തു സമാപിക്കും. മേയ് 12 മുതൽ ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലും പണിമുടക്ക് ആരംഭിക്കും.