ഏദൻ ഗൾഫ് തീരത്തു സാഗർ ചുഴലിക്കാറ്റ്; മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്

representative image

തിരുവനന്തപുരം∙ ഏദൻ ഗൾഫ് തീരത്തു രൂപപ്പെട്ടിരിക്കുന്ന ശക്തമായ ന്യൂനമർദം പടിഞ്ഞാറേ ദിശയിലേക്കു നീങ്ങി "സാഗർ" ചുഴലി കാറ്റായി മാറിയതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഇത് അടുത്ത 12 മണിക്കൂറിൽ ചെറിയ രീതിയിൽ ശക്തി പ്രാപിക്കുമെന്നും പടിഞ്ഞാറു ദിശയിലേക്കും അവിടെനിന്നു പടിഞ്ഞാറ് തെക്ക് പടിഞ്ഞാറ് ദിശയിലേക്കും തുടർന്നുള്ള മണിക്കൂറുകളിൽ നീങ്ങുമെന്നും കണക്കാക്കുന്നു.

എന്നാൽ ഇത് ഇന്ത്യൻ തീരങ്ങളെ ബാധിക്കില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത 48 മണിക്കൂറത്തേക്ക് മത്സ്യബന്ധനത്തിന് പോകുന്നവർ ഗൾഫ് ഓഫ് ഏദൻ തീരങ്ങളിലും അതിന്റെ പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ മേഖലയിലേ അറബിക്കടലിന്റെ സമീപ പ്രദേശങ്ങളിലേക്കും പോകാൻ പാടില്ല എന്നും അതോറിറ്റി അറിയിച്ചു.