തിരുവനന്തപുരം∙ നിപ്പ വൈറസ് പടരുന്നതിനെക്കുറിച്ചുള്ള കിംവദന്തികളില്‍ ജനം ആശങ്കപ്പെടരുതെന്ന അഭ്യർഥനയുമായി ഗവര്‍ണര്‍ പി.സദാശിവം. നിപ്പ വൈറസ് സംബന്ധിച്ച് ആരോഗ്യവകുപ്പ് നല്‍കിയിട്ടുള്ള ഉപദേശങ്ങളും നിര്‍ദേശങ്ങളും കൃത്യമായി പാലിക്കണം. നമ്മുടെ ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും കേന്ദ്രവിദഗ്ധരുടെയും കാര്യക്ഷമതയില്‍ പൂര്‍ണ വിശ്വാസമര്‍പ്പിക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.