തുറവൂരിൽ വള്ളം തിരയിൽപ്പെട്ട് തകർന്ന് രണ്ടു പേർക്കു പരുക്ക്

x-default

തുറവൂർ ∙ ചെല്ലാനം ഹാർബറിൽ മത്സ്യമിറക്കിയശേഷം പള്ളിത്തോട് ചാപ്പക്കടവിൽ അടുപ്പിക്കാൻ ശ്രമിച്ച വള്ളം ഇന്നു രാവിലെ തിരമാലകളിൽപ്പെട്ടു തകർന്നു രണ്ട് മത്സ്യതൊഴിലാളികൾക്ക് പരുക്ക്. പരുക്കേറ്റ പള്ളിത്തോട് സ്വദേശികളായ ഗബ്രിയൽ, ജോസഫ് എന്നിവരെ തുറവൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വള്ളവും വലയും എൻജിനും കടൽഭിത്തിയിലിടിച്ചു തകർന്നു. പള്ളിത്തോട് പറയകാട് കുഞ്ഞുമോന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് തിരമാലകളിൽപ്പെട്ട് തകർന്നത്.