പൊതുമേഖല സ്ഥാപനങ്ങളിൽ സർക്കാർ താൽപര്യം കാണിക്കുന്നില്ല: ഗവർണർ

ഗവർണർ പി. സദാശിവം

കൊച്ചി∙ പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തിൽ അടുത്തകാലത്തായി സർക്കാർ താൽപര്യം കാണിക്കുന്നില്ലെന്നു ഗവർണർ പി.സദാശിവം. കൊച്ചിൻ പോർട് ട്രസ്റ്റിന്റെ തുറമുഖദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘രാജ്യത്തെ മികച്ച പൊതുമേഖലാ സ്ഥാപനങ്ങൾ നമ്മുടെ പ്രതിച്ഛായ വർധിപ്പിക്കുന്നവയാണ്. സുപ്രീം കോടതിയിൽ ഞാൻ പരിഗണിച്ച ഒരു കേസിന്റെ വിധിന്യായത്തിൽ, പ്രകൃതിവാതകം, ധാതുക്കൾ തുടങ്ങിയവയുടെ ഖനനം പൊതുമേഖലാ സ്ഥാപനങ്ങളെ ഏൽപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അവ രാജ്യത്തിന്റെ സമ്പത്താണ്.’ അദ്ദേഹം പറഞ്ഞു.