ഇസ്തിരിപ്പെട്ടിയിൽനിന്ന് തീപടർന്ന് വീടിന്റെ മേൽക്കൂര കത്തി

ഇസ്തിരിപ്പെട്ടിയിൽനിന്ന് തീ പടർന്ന മുറി.

മലപ്പുറം ∙ ഇസ്തിരിപ്പെട്ടിയിൽനിന്ന് തീ പടർന്ന് വീടിന്റെ മേൽക്കൂര കത്തിനശിച്ചു. ഊർങ്ങാട്ടി തച്ചണ്ണ കപ്പച്ചാലി പേരക്കുട്ടിയുടെ വീട്ടിൽ ഉച്ചയ്ക്കാണ് സംഭവം. ആളപായമില്ല. ഉപയോഗിച്ച ശേഷം ഇസ്തിരിപ്പെട്ടി ഓഫ് ചെയ്യാൻ മറന്നതാണെന്നു പറയുന്നു. ഇസ്തിരിപ്പെട്ടി വച്ച മേശ, മുറിയിലെ വസ്ത്രങ്ങൾ, അലമാര എന്നിവ ആദ്യം കത്തിനശിച്ചു. മുറിയിൽനിന്ന് തീ മേൽക്കൂരയിലേക്കു പടരുകയായിരുന്നു.