ടൊറന്റോയിലെ ഇന്ത്യൻ റസ്റ്ററന്റിൽ സ്ഫോടനം; 15 പേർക്ക് പരുക്ക്

പൊലീസ് പുറത്തുവിട്ട ഭീകരരെന്നു സംശയിക്കുന്നവരുടെ ചിത്രം

ടൊറന്റോ∙ ടൊറന്റോയിലെ ഇന്ത്യൻ റസ്റ്ററന്റിൽ സ്ഫോടനം. പതിനഞ്ചു പേർക്കു പരുക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്. മിസിസാഗുവയിലെ ബോംബെ ഭേൽ റസ്റ്ററന്റിലാണ് സ്ഫോടനമുണ്ടായത്. വ്യാഴം രാത്രി 10.30 ഓടെയാണു സ്ഫോടനമുണ്ടായത്. കാരണമെന്താണെന്നു വ്യക്തമല്ല.

അതേസമയം, അഞ്ജാതരായ രണ്ടുപേർ സ്ഫോടന വസ്തുക്കളുമായി റസ്റ്ററന്റിനുള്ളിലേക്കു പോകുന്നതിന്റെ ചിത്രം പൊലീസ് പുറത്തുവിട്ടു. സ്ഫോടനത്തിനുശേഷം ഇരുവരും ഇവിടെനിന്നു രക്ഷപെട്ടിരിക്കാമെന്നാണു കണക്കുകൂട്ടൽ.