സ്കൂട്ടറിൽ ലോറിയിടിച്ച് റോഡിൽ വീണ യുവാവ് ലോറി കയറി മരിച്ചു

ഉമ്മർ കുട്ടി

തളിപ്പറമ്പ് ∙ സ്കൂട്ടറിൽ ലോറിയിടിച്ചു റോഡിലേക്കു തെറിച്ചു വീണ യുവാവ് ലോറി കയറി മരിച്ചു. കണ്ണൂരിൽ ദേശീയപാത ഏഴാം മൈൽ പെട്രോൾ പമ്പിനു സമീപമുണ്ടായ അപകടത്തിൽ പരിയാരം പൊയിൽ സ്വദേശി ഉമ്മർ കുട്ടിയാണു മരിച്ചത്. കണ്ണൂർ ഭാഗത്തേക്കു പോകുകയായിരുന്ന സ്കൂട്ടറിന്റെ പിറകിൽ ലോറി തട്ടി ഉമ്മർകുട്ടി റോഡിലേക്കു വീഴുകയായിരുന്നു. ലോറിയുടെ പിൻചക്രത്തിനിടയിൽ പെട്ടാണു മരണം സംഭവിച്ചത്. സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. 

അപകടത്തെ തുടർന്നു ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. തളിപ്പറമ്പ് എസ്ഐ കെ.ദിനേശന്റെ നേതൃത്വത്തിലുള്ള പൊലീസ് പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മൃതദേഹം മാറ്റി.