ദീപ നിശാന്തിനെ അപമാനിക്കൽ: മൂന്ന് പേർ അറസ്റ്റിൽ

Deepa Nishanth

തൃശൂർ∙ കേരളവർമ കോളേജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിനെ സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തും വിധത്തിൽ സന്ദേശം പ്രചരിപ്പിച്ച കേസിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ നെടുപുഴ തട്ടിൽ ആഷിക്ക് (19), കോഴിക്കോട് ബാലുശേരി തിരുത്തിയാട് കോന്നംകോട്ടുമൽ ലാലു (20), മാള പുത്തൻചിറ കണിച്ചായിൽ അനൂപ് (29) എന്നിവരെയാണു  തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.