വയൽകിളി സമരനായിക ജാനകിയുടെ പശുക്കൾക്കു നേരെ ബോംബേറെന്ന് വ്യാജ പ്രചരണം

തളിപ്പറമ്പ്∙ വയൽകിളി സമരനായിക നമ്പ്രാടത്ത് ജാനകിയുടെ പശുക്കൾക്കു നേരെ ബോംബേറെന്ന വ്യാജ പ്രചരണം പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രി പശുക്കൾക്കു നേരെ ബോംബെറിഞ്ഞുവെന്നു സുരേഷ് കീഴാറ്റൂരിന്റെ ഫെയ്സ്ബുക്കിലാണത്രെ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീടതു പിൻവലിച്ചതായും പറയുന്നു. ഇതിനു ശേഷം ജോയ് മോൻ എന്ന ഫെയ്സ്ബുക് അക്കൗണ്ടിലും ഇതു പ്രത്യക്ഷപ്പെട്ടു. വിവരമറിഞ്ഞു രാത്രി തന്നെ പൊലീസ് കീഴാറ്റൂരിലെത്തി ജാനകിയമ്മയെയും സുരേഷ് കീഴാറ്റൂരിനെയും കണ്ടെങ്കിലും ഇതിനെ കുറിച്ച് അറിയില്ലെന്ന മറുപടിയായിരുന്നു ലഭിച്ചത്. ഇതിനുശേഷം അതു ബോംബല്ല ഇടിമിന്നലാണെന്നും ജോയ് മോനിൽ തന്നെ വന്നു. എന്നാൽ താൻ ഇത്തരം പോസ്റ്റ് ഇട്ടിട്ടില്ലെന്ന് സുരേഷ് കീഴാറ്റൂർ പറഞ്ഞു.