റിലീസ് തടയാനാവില്ലെന്ന് സുപ്രീംകോടതി; രജനിയുടെ ‘കാലാ’ നാളെ

കാലാ സിനിമാ പോസ്റ്ററിൽ രജനീകാന്ത്.

ന്യൂഡൽഹി∙ രജനീകാന്ത് ചിത്രം ‘കാലാ’യുടെ റിലീസ് തടയാനാവില്ലെന്നു സുപ്രീംകോടതി. നേരത്തേ തീരുമാനിച്ചപോലെ നാളെ (ജൂൺ ഏഴ്) കാലാ റിലീസ് ചെയ്യുമെന്നു നിർമാതാക്കൾ അറിയിച്ചു. കാവേരി നദീതർക്കത്തിൽ തമിഴ്നാടിന് അനുകൂലമായി നിലപാടെടുത്ത രജനീകാന്തിനെതിരെ കർണാടകയിലാണു പ്രതിഷേധം ശക്തമായത്. ഇതാണു കാലായ്ക്കെതിരെ തിരിഞ്ഞത്. തിയറ്ററുകളിൽ സുരക്ഷ ഏർപ്പാടാക്കണമെന്ന് കർണാടക ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. പാ രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമ നടൻ ധനുഷും ഭാര്യ ഐശ്വര്യയും ചേർന്നാണു നിർമിച്ചത്.

Read More: ‘കാലാ’യെ കാത്ത് തമിഴ് മണ്ണിലെ കറുത്ത മക്കള്‍; രജനി ‘രാഷ്ട്രീയം’ പറയുമോ?