ഷഹ്ബാസ് മൻസിലിൽ കവർച്ച; 25 പവൻ മോഷ്ടിച്ചു

ആലപ്പുഴ ∙ നൂറനാട് ആദിക്കാട്ടുകുളങ്ങര ഷഹ്ബാസ് മൻസിലിൽ കവർച്ച. ഷാഹുൽ ഹമീദിന്റെ വീട് 25 പവൻ സ്വർണവും 10,000 രൂപയും മോഷ്ടിക്കപ്പെട്ടു. ഇന്നു പുലർച്ചെയായിരുന്നു മോഷണം. അടുക്കള വാതിൽ പൊളിച്ചാണു മോഷണം. സമീപത്തെ മറ്റു നാലു വീടുകളിലും അടുക്കള വാതിൽ പൊളിച്ചു മോഷ്ടിക്കാൻ ശ്രമം നടന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.