വിനോദയാത്രയ്ക്കെത്തിയ യുവാവിനെ വാളയാർ ഡാമിൽ കാണാതായി

പാലക്കാട് ∙ വാളയാർ ഡാമിൽ വിനോദയാത്രയ്ക്കെത്തിയ യുവാവിനെ കാണാതായി. കോയമ്പത്തൂർ സിങ്കനല്ലൂർ സ്വദേശി അരുൺകുമാറിനെയാണ് (19) കാണാതായത്. ഡാമിൽ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ചെറിയ തോണിയിൽ അരുൺകുമാർ ഉൾപ്പെടെ മൂന്നു പേർ അണക്കെട്ടിന്റെ മധ്യഭാഗത്തേക്കു നീങ്ങി. കാറ്റുവീശിയതോടെ തോണി മറിയുമെന്നു ഭയന്ന് മൂവരും ഡാമിലേക്കു ചാടുകയായിരുന്നു. മറ്റു രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. അരുണിനായി തിരച്ചിൽ തുടരുന്നു.