കളിത്തോക്കെന്നു കരുതി മകൾ വെടിവച്ചു; അമ്മയ്ക്കു ഗുരുതര പരുക്ക്

കൊൽക്കത്ത∙ തോക്കു കൊണ്ടു കളിക്കുന്നതിനിടയിൽ മകളുടെ വെടിയേറ്റ് അമ്മയ്ക്കു ഗുരുതര പരുക്ക്. കളിത്തോക്കെന്നു കരുതി മകൾ ഉതിർത്ത വെടിയാണ് അമ്മയ്ക്കു കൊണ്ടത്. ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ ഞായറാഴ്ചയാണു സംഭവം. ഖാനാകുൽ അരംബാഗിലെ വീടിനു പുറത്തെ പൂന്തോട്ടത്തിൽനിന്നു കിട്ടിയ പിസ്റ്റൽ കളിപ്പാട്ടമാണെന്നു കരുതി അമ്മ കകോലി ജന മകൾക്കു കളിക്കാൻ നൽകി. കളിക്കുന്നതിനിടയിൽ ഉതിർത്ത വെടിയാണ് കകോലിക്കു കൊണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച അവർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്.