ജെസ്നയുടെ വീടിനു സമീപത്തെ പെട്ടിയിൽ നിർണായക വിവരങ്ങളെന്ന് പൊലീസ്

ജെസ്ന.

പത്തനംതിട്ട∙ കാണാതായ ജെസ്നയെക്കുറിച്ചു വിവരങ്ങൾ ഏതുവഴിയും കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമങ്ങൾ വിജയിച്ചതായി സൂചന. ജെസ്നയുടെ വിവരങ്ങൾ തേടി പൊലീസ് പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച വിവരശേഖരണ പെട്ടിയിൽ പൊലീസിന് പ്രതീക്ഷ നൽകുന്ന ചില വിവരങ്ങൾ കിട്ടിയെന്നാണറിയുന്നത്.

12 സ്ഥലങ്ങളിലായി 12 പെട്ടികളാണു പൊലീസ് സ്ഥാപിച്ചത്. ഇവയിൽ നിന്ന് അൻപതോളം കത്തുകൾ ലഭിച്ചു. ഇതിൽ ജെസ്നയുടെ വീടിന്റെ സമീപ കവലകളിലും വെച്ചുച്ചിറ ഭാഗത്തും വച്ച പെട്ടികളിലാണു കൂടുതൽ പേർ വിവരങ്ങൾ എഴുതിയിട്ടത്.

ഇതിൽ പലതിലും സംശയങ്ങളും സംശയത്തിന്റെ കഥകളും ജെസ്നയെ അടുത്ത പരിചയമുണ്ടെന്നു തോന്നുന്നവർ എഴുതിയ ചില സംഭവങ്ങളും കിട്ടിയതായി പൊലീസ് പറയുന്നു.