ജിവി രാജ സ്പോർട്സ് സ്കൂളിൽ ഭക്ഷ്യവിഷബാധ; രണ്ടു കുട്ടികള്‍ രക്തം ഛർദിച്ചു

ജിവി രാജ സ്പോർട്സ് സ്കൂളിലെ വിദ്യാർഥികൾ അവശനിലയിൽ (വിഡിയോ ചിത്രം)

തിരുവനന്തപുരം∙ ജിവി രാജ സ്പോർട്സ് സ്കൂളിൽ ഭക്ഷ്യ വിഷബാധയുണ്ടായിട്ടും സംഭവം മറച്ചു വയ്ക്കാൻ ശ്രമമെന്നു പരാതി. രക്തം ഛർദിച്ച രണ്ടു കുട്ടികളെ ഉൾപ്പെടെ 32 പേരെ ആശുപത്രിയിലേക്കു മാറ്റിയത് ‘മനോരമ ന്യൂസ്’ ഇടപെടലിനെത്തുടർന്ന്. ഭക്ഷ്യ വിഷബാധയെത്തുടർന്ന് 60 കുട്ടികളാണ് അവശനിലയിലായത്. എന്നാൽ രൂക്ഷമായ പ്രശ്നമുണ്ടായിട്ടും കുട്ടികളെ ആശുപത്രിയിൽ എത്തിച്ചില്ലെന്നാണു പരാതി. പകരം ഡോക്ടറെ ഹോസ്റ്റലിലെത്തിച്ചു ചികിത്സ നൽകുകയായിരുന്നു.

Read: ഭക്ഷ്യവിഷബാധ എങ്ങനെ തടയാം?

സംഭവം പുറത്തറിയിച്ചതുമില്ല. തങ്ങളെ വീട്ടിലോ ആശുപത്രിയിലോ കൊണ്ടു പോകണമെന്നായിരുന്നു കുട്ടികളുടെ ആവശ്യം. ഇക്കാര്യം പുറത്തറിയിക്കുമെന്നു പറഞ്ഞ കുട്ടികളെ പൂട്ടിയിട്ടതായും പരാതിയുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ മനോരമ ന്യൂസ് പുറത്തു വിടുകയായിരുന്നു.