നെഞ്ചുവേദന; ലാലു പ്രസാദ് യാദവിനെ മുംബൈ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ലാലുവിനെ മുംബൈ ആശുപത്രിയിലേക്ക് എത്തിച്ചപ്പോൾ.

ന്യൂഡൽഹി∙ കാലിത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചു വേദനയെത്തുടർന്നാണ് മുംബൈയിലെ ഏഷ്യന്‍ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവും കുറഞ്ഞിട്ടുണ്ട്.

അറുപത്തിയൊൻപതുകാരനായ ലാലു ഇക്കഴിഞ്ഞ ഡിസംബർ 23 മുതൽ ജയിൽ വാസത്തിലാണ്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലായിരുന്നു ലാലുവിന് ജയിൽ ശിക്ഷ. ബിർസ മുണ്ട ജയിലിലാണ് ലാലുവിനെ പ്രവേശിപ്പിച്ചിരുന്നത്.‌