കടബാധ്യത: മാധ്യമപ്രവർത്തകനും മക്കളും ജീവനൊടുക്കി, ഭാര്യ ഗുരുതരാവസ്ഥയിൽ

പ്രതീകാത്മക ചിത്രം.

ഹൈദരാബാദ് ∙ ആന്ധ്രാപ്രദേശിൽ മാധ്യമപ്രവർത്തകനും മക്കളും ആത്മഹത്യ ചെയ്തു. ആന്ധ്രയിലെ സ്വകാര്യ മാധ്യമ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഹനുമന്ത റാവു (35), മൂന്നും അഞ്ചും വയസ്സുള്ള മക്കൾ എന്നിവരാണു ജീവനൊടുക്കിയത്. ഭാര്യ മീനയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യയ്ക്കും മക്കൾക്കും വിഷം കൊടുത്ത ശേഷം ഹനുമന്ത തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. കടബാധ്യത മൂലമുണ്ടായ മാനസിക സമ്മർദ്ദമാണ് ആത്മഹത്യയ്ക്കു കാരണമെന്നു കരുതുന്നു.