കാറിലെ രഹസ്യ അറയില്‍ 26 ലക്ഷം രൂപ: മുത്തങ്ങയില്‍ മൂന്നു പേര്‍ പിടിയിൽ

Representative Image

വയനാട്∙ കാറിലെ രഹസ്യ അറയില്‍ കടത്തുകയായിരുന്ന 26 ലക്ഷം രൂപയുമായി മൂന്നു പേര്‍ പിടിയില്‍. ബത്തേരി സ്വദേശികളായ കൃഷ്ണദേവ് (18), ലവേഷ് രാം (29), മഹാരാഷ്ട്ര സ്വദേശി രാജു (32) എന്നിവരെയാണു മുത്തങ്ങയില്‍ വാഹനപരിശോധനയ്ക്കിടെ പൊലീസ് അറസ്റ്റ് ചെയ്തത്.

കര്‍ണാടകയില്‍ സ്വര്‍ണം വിറ്റു കിട്ടിയ പണം നികുതിവെട്ടിച്ചു കടത്താനുള്ള ശ്രമത്തിനിടെയായിരുന്നു അറസ്റ്റ്.