കുറി തൊട്ടു വന്നതിന് സർക്കാർ സ്കൂളിൽ നിന്നു പുറത്താക്കി; കോടതിയെ സമീപിക്കും

രാഹുൽ ഈശ്വർ

കൊച്ചി∙ കുറി തൊട്ടു ക്ലാസിൽ വന്നതിനെ തുടർന്നു പാലക്കാട്ടെ ഒരു സർക്കാർ സ്കൂളിൽ ചില വിദ്യാർഥികളെ പുറത്താക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നു ഹിന്ദു പാർലമെന്റ് ജനറൽ സെക്രട്ടറി സി.പി.സുഗതൻ, രാഹുൽ ഈശ്വർ എന്നിവർ പറഞ്ഞു.

‘കുറി തൊടാനും തട്ടം ധരിക്കാനും കൊന്ത ഇടാനുമൊക്ക സ്വാതന്ത്ര്യമുള്ള നാടാണ് ഇന്ത്യ. സ്കൂൾ യൂണിഫോം, അച്ചടക്കം എന്നിവയ്ക്കെതിരാകാതെ ഇതെല്ലാം ധരിക്കാം. കയ്യിൽ ചരടു കെട്ടുന്ന പ്രധാനമന്ത്രിയുള്ള രാജ്യമാണിത്. ജസ്റ്റിസ് ചെലമേശ്വറെ പോലുള്ള ന്യായാധിപന്മാർ കുറി തൊട്ടാണ് സുപ്രീം കോടതിയിലെത്തിയിരുന്നത്.

സർക്കാർ സ്കൂളിൽ ഇത്തരം വിവേചനം കാണിച്ചതിനെതിരെ ഹിന്ദു സംഘടനകളെ അണിനിരത്തി കോടതിയെ സമീപിക്കും. ചില വിദ്യാർഥികൾ കുറി തൊട്ടു വരുന്നതു വിലക്കിയതിനെ തുടർന്നാണ് ഒരു സംഘടനയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ സംഘം ചേർന്ന്, കുറി തൊട്ട് സ്കൂളിൽ എത്തിയത്’– അവർ പറഞ്ഞു.