രാജ്നാഥ് സിങ് ഏഴിന് ഗുരുവായൂരിൽ

തൃശൂർ∙ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനായി വെള്ളിയാഴ്ച എത്തും. വെള്ളിയാഴ്ച രാത്രി 7.30ന് ശ്രീവൽസം ഗെസ്റ്റ് ഹൗസിലെത്തുന്ന മന്ത്രി വിശ്രമത്തിനു ശേഷം ശനിയാഴ്ച പുലർച്ചെ മൂന്നിനു ക്ഷേത്രത്തിൽ നിർമാല്യദർശനം നടത്തും. തുടർന്നു രാവിലെ ഒൻപതിനു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്കു മടങ്ങും.