മനുഷ്യാവകാശ കമ്മിഷൻ മുദ്രാവാക്യ മത്സരം: മലയാളി രജതിന് രണ്ടാം സമ്മാനം

രജത് സെബാസ്റ്റ്യൻ.

ന്യൂഡൽഹി ∙ ദേശീയ മനുഷ്യാവകാശ കമ്മിഷൻ നടത്തിയ മുദ്രാവാക്യ മത്സരത്തിൽ രണ്ടാം സമ്മാനം എറണാകുളത്തെ രജത് സെബാസ്റ്റ്യന്. ഫോർ വേഡ്സ്, ട്വന്റിഫൈവ് ഇയേഴ്സ്, ബില്യൻ ഹോപ്സ് എന്ന മുദ്രാവാക്യമാണു രജതിനു രണ്ടാം സമ്മാനം നേടിക്കൊടുത്തത്. 15000 രൂപയും സർട്ടിഫിക്കറ്റുമാണു സമ്മാനം.

ഒന്നാം സമ്മാനം മധ്യപ്രദേശിലെ ചിന്ത്‍വാഡയിൽ നിന്നുള്ള താബ്രെജ് ഖുറൈഷിക്കാണ്. ആവാസ് ആപ്കേ അധികാർകി എന്നായിരുന്നു ടാഗ് ലൈൻ. പരസ്യവാചകം – ദേശ് മേം വികാസ് കി ആയേഗേ ബഹാർ, ജബ് ഹോഗാ സുരക്ഷിത് മാനവ് അധികാർ എന്നായിരുന്നു. മൂന്നാം സമ്മാനം ചണ്ഡിഗഡിലെ രഞ്ജനാ ഗോയലിനാണ്. മുദ്രാവാക്യം– ആവോ മിൽക്കർ ഉന്നത് ഭാരത് ബനായേം, ഹർ നാഗരിക് കോ ഉസ്കാ അധികാർ ദിലായേം. പോസ്റ്റർ മത്സരത്തിൽ മുംബൈയിലെ ബൻസി ലാൽ കേതകിക്കാണ് ഒന്നാം സമ്മാനം.