ഹയര്‍സെക്കൻഡറി ക്ലാസുകളിലെ നിരീക്ഷണ ക്യാമറകൾ നീക്കണം; ഇല്ലെങ്കിൽ നടപടി

Representational image

കോട്ടയം ∙ സംസ്ഥാനത്തെ ഹയര്‍സെക്കൻഡറി ക്ലാസുകളില്‍ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതു വിലക്കി ഹയര്‍സെക്കൻഡറി ഡയറക്ടറുടെ സര്‍ക്കുലർ. നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ള സ്‌കൂളുകള്‍ ക്ലാസ് മുറികളില്‍ നിന്ന് ഇവ നീക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസ് മുറികളില്‍ ക്യാമറ സ്ഥാപിക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശം നിലവിലുണ്ട്. വീഴ്ച വരുത്തുന്ന സ്‌കൂളുകള്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു ഡയറക്ടര്‍ അറിയിച്ചു.