കല്യാശേരിയിൽ പാചകവാതക ടാങ്കർ മറിഞ്ഞു

ടാങ്കർ മറിഞ്ഞ നിലയിൽ

കല്യാശേരി∙ ദേശീയപാത കണ്ണൂർ മാങ്ങാട് ഇന്നു പുലർച്ചെ പാചക വാതക ടാങ്കർ ലോറി മറിഞ്ഞു. കല്യാശേരി റജിസ്റ്റർ ഓഫിസിനു സമീപം റോഡിനു പുറത്തേക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ടാങ്കറിനുള്ളിൽ പാചകവാതകം ഇല്ലാത്തതിനാൽ വൻദുരന്തം ഒഴിവായി.