ദേശീയ പാതയിൽ കോൺക്രീറ്റ് മതിൽ ഇടിഞ്ഞു റോഡിലേക്കു വീണു

തൃശൂർ∙ മണ്ണുത്തി – പാലക്കാട് ദേശീയ പാതയിൽ വാണിയംപാറയിൽ സർവീസ് റോഡിന്റെ കോൺക്രീറ്റ് മതിൽ ഇടിഞ്ഞു റോഡിലേക്കു വീണു. വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. മഴയിൽ മതിലിനകത്തു വെള്ളം കെട്ടിനിന്നതാണ് അപകട കാരണം.