വെള്ളക്കെട്ടിലിറങ്ങരുത്, സെൽഫിയും വേണ്ട; കോട്ടയത്ത് കർശന നിർദേശം

കോട്ടയത്തു നിന്നൊരു മഴക്കാഴ്ച. ചിത്രം: റിജോ ജോസഫ്

കോട്ടയം∙ ജില്ലയിലെ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വെളളക്കെട്ടുളള പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തരുതെന്ന് കലക്ടര്‍ ഡോ. ബി. എസ്.തിരുമേനിയുടെ കര്‍ശന നിദേശം. നാലുമണിക്കാറ്റ് തുടങ്ങിയ വഴിയോര വിശ്രമകേന്ദ്രങ്ങളിലെ സന്ദര്‍ശനവും ഒഴിവാക്കണം.

വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുളള സ്ഥലങ്ങളില്‍ ആളുകള്‍ വിനോദത്തിനായി കൂട്ടം കൂടുന്നതും സെല്‍ഫി എടുക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും.

അതിശക്തമായ ഒഴുക്കുളള സമയമാണെന്നും ജില്ലയിലെ ഇപ്പോഴത്തെ സ്ഥിതി ഗൗരവത്തില്‍ കാണണമെന്നും കലക്ടര്‍ അറിയിച്ചു.