കോട്ടക്കടവിൽ ഫോർമലിനിൽ സൂക്ഷിച്ച ആറു ടൺ മീൻ പിടികൂടി

പ്രതീകാത്മക ചിത്രം.

കോഴിക്കോട് ∙ വടകരയ്ക്കു സമീപം കോട്ടക്കടവിനടുത്ത് ഫോർമലിനിൽ സൂക്ഷിച്ച 6,000 കിലോ  മീൻ മോട്ടോർ വാഹന വകുപ്പ് പിടികൂടി. 

വാഹന പരിശോധനയ്ക്കിടെ നിർത്തിയിട്ട ലോറി പരിശോധിച്ചപ്പോഴാണ് 130 പെട്ടികളിലാക്കി സൂക്ഷിച്ച മീൻ പിടികൂടിയത്. 

ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരെത്തി മീനിൽ ഫോർമലിൻ സാന്നിധ്യം സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽനിന്നെത്തിച്ച മീനാണിതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.