ലോകകേരളസഭ സെക്രട്ടേറിയറ്റ് രൂപീകരിച്ചു

തിരുവനന്തപുരം∙ ലോകകേരളസഭയുടേയും സഭയുടെ ഭാഗമായ സ്റ്റാൻഡിങ് കമ്മിറ്റികളുടേയും തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പാക്കാൻ ലോകകേരളസഭ സെക്രട്ടേറിയറ്റ് രൂപീകരിച്ചു.

ചീഫ് സെക്രട്ടറി ടോം ജോസ്, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, നിയമസഭ സെക്രട്ടറി വി.കെ. ബാബു പ്രകാശ്, നോർക്ക റൂട്സ് വൈസ് ചെയർമാൻമാരായ കെ. വരദരാജൻ, എം.എ. യൂസഫലി, സി.കെ. മേനോൻ, പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദ്, ആസൂത്രണ ബോർഡ് അംഗം കെ.എൻ. ഹരിലാൽ, നോർക്ക റൂട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫിസർ കെ. ഹരികൃഷ്‌ണൻ നമ്പൂതിരി, പ്രവാസിക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യുട്ടീവ് ഓഫിസർ എം.രാധാകൃഷ്‌ണൻ എന്നിവർ അംഗങ്ങളാണ്.

ലോകകേരളസഭയുടെയും അതുമായി ബന്ധപ്പെട്ട കലോത്സവങ്ങളുടെയും സംഘാടനം, പ്രവാസി മലയാളികൾ നേരിടുന്ന പ്രശ്‌നങ്ങളിൽ ഇടപെട്ട് പരിഹാരം കാണൽ എന്നിവയാണ് സെക്രട്ടേറിയറ്റിന്റെ ചുമതലകൾ. ജനുവരിയിൽ തിരുവനന്തപുരത്തു നടന്ന ലോകകേരളസഭയുടെ ആദ്യ സമ്മേളനത്തിലെ തീരുമാനപ്രകാരമാണ് പ്രത്യേക സെക്രട്ടേറിയറ്റിന് രൂപം നൽകിയത്.