ഒന്നരവയസ്സുകാരിയുടെ മൃതദേഹം പൊന്തക്കാട്ടിൽ; ഇടതുകാൽ ഒടിഞ്ഞ നിലയിൽ

തൃശൂർ∙ ആളൂർ പാലത്തിനു സമീപം ഒന്നരവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. റെയിൽവേ ട്രാക്കിനോടു ചേർന്നു പൊന്തക്കാട്ടിലായിരുന്നു മൃതദേഹം. ബനിയൻ ധരിച്ചിട്ടുള്ള കുട്ടിയുടെ ഇടതുകാൽ ഒടിഞ്ഞ നിലയിലാണ്. രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം അഴുകി തുടങ്ങിയിരുന്നു.

ഡോഗ് സ്ക്വാഡ്, ഫോറൻസിക് അടക്കമുള്ള ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തും. കുഞ്ഞിനെ കാണാനില്ലെന്നു പറഞ്ഞ് ആരെങ്കിലും പരാതി നല്‍കിയിട്ടുണ്ടോ എന്നു പൊലീസ് അന്വേഷിച്ചു വരികയാണ്. കുട്ടിയെ അപായപ്പെടുത്തിയതാണോ എന്ന രീതിയിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്.