ദേശീയ ജലപാതയിൽ പൊന്മന റോഡ് കടവിൽ വള്ളം മറിഞ്ഞ് ഒരു മരണം

പന്മന കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിനു സമീപം ദേശീയ ജലപാതയിൽ വള്ളം മറിഞ്ഞ് മരിച്ചയാളുടെ മൃതദേഹം കരയ്ക്കെത്തിക്കുന്നു.

ചവറ∙ ദേശീയ ജലപാതയിൽ പൊന്മന റോഡ് കടവിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. രണ്ടു പേർ രക്ഷപ്പെട്ടു. പന്മന കോലം മുടിയിൽ തെക്കതിൽ രവീന്ദ്രൻ - ലീല ദമ്പതികളുടെ മകൻ ഷിജു (26) ആണു മരിച്ചത്. ഇന്നു പുലർച്ചെ അഞ്ചിനായിരുന്നു സംഭവം. കാട്ടിൽ മേക്കതിൽ ക്ഷേത്ര പരിസരത്ത് കച്ചവടം നടത്തുന്നതിനായി വളളത്തിൽ സാധനങ്ങളുമായി പോകും വഴിയായിരുന്നു അപകടം. അഗ്നിശമന സേനയും പൊലീസും നടത്തിയ തിരച്ചിലിൽ ഏഴോടെ മൃതദേഹം കണ്ടെത്തി. ചവറ കെഎംഎംഎൽ ലാപ്പാ തൊഴിലാളിയായിരുന്നു.