കടകംപള്ളിക്കെതിരെ പ്രതിഷേധത്തിനെത്തിയ ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി

ആലപ്പുഴ∙ മന്ത്രി കടകംപള്ളി സുരേന്ദ്രനു നേരേ കരിങ്കൊടി പ്രതിഷേധം നടത്താനെത്തിയ ഇരുപതോളം ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ആലപ്പുഴ തുറവൂർ പറയകാട് സഹകരണ ബാങ്ക് കെട്ടിടം ഉദ്ഘാടനം ചെയ്യാൻ മന്ത്രി എത്തുന്നതിനു മുൻപ് ബിജെപി പ്രവർത്തകർ കൂട്ടമായി സദസ്സിലിരുന്നു. പിന്തിരിപ്പിക്കാൻ പൊലീസ് ശ്രമിച്ചപ്പോൾ സ്വാമി ശരണം വിളി തുടങ്ങി. പ്രതിഷേധക്കാരെ ബലമായി മാറ്റിയശേഷമാണു മന്ത്രി സ്ഥലത്തെത്തിയത്.