എക്സൈസ് തീരുവ കുറച്ചിട്ടും കുറയാതെ ഇന്ധനവില; തുടർച്ചയായ മൂന്നാം ദിനവും കൂടി

മുംബൈ∙ എക്സൈസ് തീരുവ കുറച്ചതിനു പിന്നാലെ മൂന്നാം ദിവസവും ഇന്ധനവിലയിൽ വർധന. പെട്രോളിന് 22 പൈസയും ഡീസലിന് 31 പൈസയുമാണു കൂടിയത്. പെട്രോളിന് കൊച്ചിയില്‍ 84.09 രൂപയും ഡീസലിന് 77.81 രൂപയുമാണു വില. തിരുവനന്തപുരത്ത് പെട്രോളിന് 85.47 രൂപയും ഡീസലിന് 79.12 രൂപയുമായി. കോഴിക്കോട് പെട്രോളിന് 84.34 രൂപയും ഡീസലിന് 78.8 രൂപയുമാണ് ഇന്നത്തെ വില.

ചെന്നൈയില്‍ പെട്രോളിന് 85.26 രൂപയും ഡീസലിന് 78.04 രൂപയുമാണു വില. മുബൈയില്‍ പെട്രോളിന് 87.50 രൂപയും ഡീസലിന് 77.37 രൂപയിലുമെത്തി. എണ്ണകമ്പനികളുടെ ദിവസേനയുള്ള വിലവര്‍ധന തുടരുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് വിലക്കുറവിന്റെ ഗുണം ലഭിക്കുന്നില്ലെന്നാണ് പരാതി.