വയനാട്ടിൽ അഗതി മന്ദിരത്തിലെ ആദിവാസികൾ ഉൾപ്പടെ 50 പേർക്ക് പകർച്ചപ്പനി

ഒസാനം ഭവൻ അഗതി മന്ദിരത്തിൽ പകർച്ചപ്പനി ബാധിച്ചവരെ മെഡിക്കൽ സംഘം പരിശോധിക്കുന്നു.

വയനാട്∙ നടവയൽ ഒസാനം ഭവൻ അഗതി മന്ദിരത്തിലെ ആദിവാസികൾ ഉൾപ്പടെയുള്ള 50 പേർക്ക് പകർച്ചപ്പനി. 5 പേരുടെ നില ഗുരുതരമെന്നു സൂചന. ബത്തേരി സ്വകാര്യ ആശുപത്രിയിലെ മെഡിക്കൽ സംഘം രോഗികളെ പരിശോധിക്കുന്നു. ആകെ 74 അന്തേവാസികളാണ് ഇവിടെയുള്ളത്. ജീവനക്കാർക്കും പനിയുണ്ട്.