മഅദനി ഉമ്മയെ കാണാനെത്തി; എട്ടുദിവസം കേരളത്തിൽ കഴിയാന്‍ അനുമതി

തിരുവനന്തപുരം∙ രോഗബാധിതയായി കഴിയുന്ന ഉമ്മയെ സന്ദർശിക്കാൻ പിഡിപി ചെയർമാൻ അബ്‌ദുൽ നാസർ മഅദനി കേരളത്തിലെത്തി. ബെംഗളൂരുവിൽനിന്നു വിമാനമാർഗമാണ് മഅദനി കേരളത്തിലെത്തിയത്. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ മഅദനി റോഡ് മാർഗം ശാസ്താംകോട്ടയിലെ ആശുപത്രിയിലെത്തി ഉമ്മയെ സന്ദർശിക്കും.

എട്ടുദിവസം കേരളത്തിൽ കഴിയാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇതിനുമുൻപ് കഴിഞ്ഞ മേയ് മാസത്തിലാണ് ഉമ്മയെ കാണുന്നതിനായി മഅദനി കേരളത്തിൽ എത്തിയത്.