തരൂരിനെ കൊലക്കേസ് പ്രതിയെന്നു വിശേഷിപ്പിച്ച രവിശങ്കർ പ്രസാദിന് വക്കീൽ നോട്ടിസ്

ന്യൂഡൽഹി∙ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ ‘കൊലക്കേസ് പ്രതി’ എന്നു വിശേഷിപ്പിച്ച കേന്ദ്ര നിയമമന്ത്രി രവി ശങ്കർ പ്രസാദിന് വക്കീൽ നോട്ടിസ്. പരാമർശത്തിൽ മാപ്പുപറയണമെന്നാണ് തരൂരിന്റെ ആവശ്യം. നോട്ടിസിന്റെ പകർപ്പ് ട്വിറ്ററിലൂടെ തരൂര്‍ പുറത്തുവിട്ടു.

ഇന്ത്യയുടെ നിയമമന്ത്രി തന്നെ രാഷ്ട്രീയ എതിരാളിക്കെതിരെ തെറ്റായ കൊലപാതകക്കേസ് ആരോപിക്കുമ്പോൾ നീതിയുടെയും ജനാധിപത്യത്തിന്റെയും പ്രതീക്ഷ എവിടെയാണ്? – തരൂർ ട്വിറ്ററിൽ ചോദിച്ചു. ഭാര്യ സുനന്ദ പുഷ്കറിന്റെ മരണത്തിൽ തരൂരിനെ പ്രതിയാക്കി പ്രോസിക്യൂഷൻ ചിത്രീകരിച്ചിട്ടില്ലെന്നും നോട്ടിസ് ചൂണ്ടിക്കാട്ടുന്നു.